Thursday, May 18, 2017

Module



സമഗ്ര അധ്യാപക പരിവര്‍ത്തന പരിപാടി-
2017



അധ്യാപക പരിശീലന മൊഡ്യൂള്‍-ഐ.സി.ടി(കരട്) - എച്ച്.എസ്

- ഇംഗ്ലീഷ് -










പ്രിയ അധ്യാപകരേ,

    സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‍ക്കരിച്ച് നടപ്പിലാക്കുന്ന 'നവകേരളമിഷന്‍' പദ്ധതിയുടെ ഭാഗമായ 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ' പരിപാടിയിലൂടെ വിദ്യാലയാന്തരീക്ഷത്തിലും നടത്തിപ്പിലും പഠന-ബോധനരീതികളിലും അക്കാദമികവും ഭൗതികവുമായ സമൂലമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.  ഇതൊടനുബന്ധിച്ച്, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സെക്കണ്ടറി, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 45000ഓളം വരുന്ന ക്ലാസ്‌മുറികളില്‍ ഹൈടെക് സൗകര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയാണ്.  ഇതിന്റെ 'പൈലറ്റ്' പദ്ധതി നാല് നിയോജകമണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. സ്കൂളുകളില്‍ സ്‌മാര്‍ട്ട് ക്ലാസ്‌മുറികളും വിവരസാങ്കേതികവിദ്യാസൗകര്യങ്ങളും നിലവില്‍ വരുന്ന ഈ സന്ദര്‍ഭത്തില്‍ ഇത് ഉപയോഗിച്ചുള്ള ക്ലാസ്റൂം വിനിമയം അടിയന്തിരമായി നാം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. മുഴുവന്‍ അധ്യാപകരിലും വിവരസംവേദനവിദ്യ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമേ നമ്മുടെ വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബോധനപ്രക്രിയ നമുക്ക് ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ.  

    സെക്കണ്ടറിവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ ഹൈസ്‌കൂളുകളില്‍ ഐ.സി.ടി പഠനം 2002-ല്‍ ആരംഭിച്ചത്. ഐ.സി.ടി ശാക്തീകൃതപഠനമാണ് നാം വിഭാവനം ചെയ്യുന്നത്. പഠനത്തിലും അധ്യയനത്തിലും ഇതുപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥിയോടൊപ്പം അധ്യാപകരും അടിസ്ഥാന ഐ.ടി നൈപുണികള്‍ ആര്‍ജിക്കേണ്ടതുണ്ടായിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി, പഠന-ബോധനപ്രക്രിയയില്‍  ഇതിനുള്ള അവസരം ലഭിക്കത്തവിധമാണ് ഐ.സി.ടി പാഠ്യപദ്ധതി നാം നടപ്പാക്കിയിരുന്നത്.  ഓരോ അധ്യാപകനും ഐ.സി.ടി പാഠപുസ്‌തകം വിനിമയം നടത്താന്‍ സജ്ജനാകണം എന്നത്, കേരളത്തിലെ ഹൈസ്‌കൂള്‍ അധ്യാപകരില്‍‌ അടിസ്ഥാന ഐ.ടി നൈപുണികള്‍ ഉറപ്പ് വരുത്താന്‍ ഒരവോളം സഹായിച്ചിട്ടുണ്ട്.

    ഇതിന്റെ ഭാഗമായി, വിവിധ തരത്തിലുള്ള പരിശീലനപരിപാടികള്‍ ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി ഐ.ടി@സ്കൂള്‍ പ്രോജക‌്ട് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ലോവര്‍ പ്രൈമറി മുതല്‍ സെക്കണ്ടറി തലം വരെയുള്ള ഐ.സി.ടി പാഠപുസ്‌തക പരിശീലനങ്ങളെല്ലാം ഐ.സി.ടി ശാക്തീകൃത പഠനത്തിനുതകുന്ന സങ്കേതങ്ങളും സന്ദര്‍ഭങ്ങളും പരിചയപ്പെടാനും പ്രയോഗത്തില്‍ വരുത്താനുമുള്ള വേദികളായിരുന്നു.

    ഐ.ടി@സ്‌കൂള്‍ പ്രോജക്‌ട് ഇതുവരെ നല്‍കിയ അധ്യാപകപരിശീലനങ്ങളുടെ തുടര്‍ച്ച എന്ന രീതിയിലാണ് ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്ന ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് മൂന്ന് ദിവസങ്ങളായുള്ള ഈ  പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.

     ക്ലാസ്റൂം വിനിമയത്തിലെ ഐ.സി.ടി സാധ്യതകളില്‍ ഊന്നിയുള്ള പ്രായോഗികപ്രവര്‍ത്തനങ്ങളാണ് വിവിധ സെഷനുകളിലായി നടക്കുന്ന പരിശീലന മൊഡ്യൂളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  ഓരോ അധ്യാപകന്റെയും ക്ലാസ്റൂം വിനിമയത്തിന് ഉതകുന്ന മള്‍ട്ടീമീഡിയ പ്രസന്റേഷന്‍ തയാറാക്കല്‍, അവയിലേക്കാവശ്യമായ ഡിജിറ്റല്‍ വിഭവങ്ങള്‍ (ഇന്റര്‍നെറ്റ് മുതലായ അനുബന്ധ സൗകര്യങ്ങള്‍ ഉപയോഗിച്ച്) ശേഖരിക്കല്‍, ശേഖരിച്ച വിഭവങ്ങള്‍ (ടെക്‌സ്റ്റ്, ചിത്രം, വീഡിയോ, ശബ്ദം) ഉപയോഗിച്ച് പഠനവിഭവങ്ങള്‍ നിര്‍മിച്ചെടുക്കല്‍,   ചിത്രവായന പോലുള്ള ബോധനതന്ത്രങ്ങള്‍ക്കുതകുന്ന തരത്തില്‍ ചിത്രം നിര്‍മ്മിച്ചെടുക്കല്‍,  പാഠഭാഗങ്ങള്‍ കൂടുതല്‍ വ്യക്തമായി ഗ്രഹിക്കാനുതകുന്ന വിധത്തിലുള്ള വിലയിരുത്തല്‍ നടത്തുന്നതിന് സഹായകമാകുന്ന ചോദ്യാവലി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കല്‍. പാഠഭാഗം ഗ്രഹിച്ചതിനുശേഷം  ലഭ്യമായ ആശയം പ്രകാശിപ്പിക്കുന്നതിന് സഹായകമാകുന്ന കൊളാഷ് ഡിജിറ്റലായി തയ്യാറാക്കല്‍  എന്നിവ ഈ മൊഡ്യൂളിലെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ അധ്യാപകര്‍ പരിശീലിക്കുന്നുണ്ട്. വിവിധ സെഷനുകളിലൂടെ  വൈവിധ്യങ്ങളായ ഐ.സി.ടി സങ്കേതങ്ങള്‍ പരിചയപ്പെടുന്നത് ഓരോ വിദ്യാര്‍ഥിക്കും അനുയോജ്യമായ തരത്തില്‍ പാഠഭാഗങ്ങളില്‍ അനുരൂപീകരണം നടത്താനും അനുയോജ്യമായ ബോധനതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനും അധ്യാപകര്‍ക്ക് സഹായകമാകും.

    പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മൊഡ്യൂളിലെ  പ്രവര്‍ത്തനങ്ങള്‍. ബോധനപ്രവര്‍ത്തനങ്ങള്‍ സ്വന്തമായ രീതിയില്‍ രൂപകല്പന ചെയ്യാനും ഉചിതമായ തരത്തില്‍ ഉള്ളടക്കം രൂപപ്പെടുത്തിയെടുക്കാനും സാധിക്കുന്ന വിവിധ സങ്കേതങ്ങള്‍ ഇവിടെ പരിചയപ്പെടുന്നു. ഇവ പരിചയപ്പെടുന്നത് ക്ലാസ്‌മുറിയിലേക്കാവശ്യമായ ഉള്ളടക്കനിര്‍മ്മിതിയിയില്‍  പങ്കാളികളാകാന്‍ നമ്മെ സഹായിക്കുമെന്നതില്‍ സംശയമില്ല.

    2017-18 അധ്യയന വര്‍ഷത്തെ അധ്യാപക ശാക്തീകരണ പരിപാടികളില്‍ ഐ.സി.ടി  പരിശീലനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കിയിട്ടുണ്ട്.  മൂന്ന് ദിവസത്തെ ഈ പ്രത്യേക ഐ.സി.ടി പരിശീലനത്തോടൊപ്പം അഞ്ച് ദിവസത്തെ പൊതുപരിശീലനവും അധ്യാപകന്‍ നേടേണ്ടതുണ്ട്. പൊതുപരിശീലനത്തില്‍ പരിചയപ്പെടുന്ന ഐ.സി.ടി ഉപയോഗിച്ചുള്ള വിവിധ ബോധനതന്ത്രങ്ങള്‍, ഫലപ്രദമായി ആസൂത്രണം ചെയ്യാനും നടപ്പില്‍ വരുത്താനും ഈ പ്രായോഗിക പരിശീലനം നിങ്ങളെ സഹായിക്കുമെന്നതില്‍ സംശയമില്ല.   

    ഈ പരിശീലന മൊഡ്യൂളില്‍ നിര്‍ദേശിച്ചിരിക്കുന്ന ഓരോ പ്രവര്‍ത്തനത്തിലൂടെയും എല്ലാ അധ്യാപകരും കടന്നു പോകേണ്ടതുണ്ട്. ഓരോ പ്രവര്‍ത്തനത്തിന്റെയും ക്ലാസ്‌തല സാധ്യതകള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന തരത്തിലായിരിക്കണം വിവിധ സെഷനുകള്‍ ആസൂത്രണം ചെയ്യേണ്ടത്.

    വരും വര്‍ഷങ്ങളില്‍ ഐ.സി.ടി സഹായത്തോടെയുള്ള പുതിയ ബോധന തന്ത്രങ്ങളിലൂടെ പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാകാന്‍  ഈ പരിശീലന പരിപാടിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

               
                     ആശംസകളോടെ,                                                                      





                                                
തിരുവനന്തപുരം                                   കെ.അന്‍വര്‍ സാദത്ത്,
27/04/2017                       എക്സിക്യൂട്ടീവ് ഡയറക്‌ടര്‍, ഐ.ടി@സ്‌കൂള്‍ പ്രോജക്‌ട്
ആമുഖം   

    ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ ഇത്തരം കാര്യങ്ങളില്‍ പ്രകടിപ്പിക്കുന്ന വിസ്മയാവഹമായ നൈപുണ്യവും കൗതുകവും സമര്‍ത്ഥമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന അധ്യാപകനുമാത്രമെ കാലത്തോടൊപ്പം ചേര്‍ന്ന് പോകാന്‍ കഴിയുകയുള്ളൂ എന്ന് വന്നിരിക്കുന്നു.

    ആധുനിക ബോധനശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ജ്ഞാനനിർമ്മാണപ്രക്രിയ ഏറ്റവും കാര്യക്ഷമമായി പ്രയോഗത്തിൽ വരുത്താൻ സഹായിക്കുന്ന ഒരു സങ്കേതം കൂടിയാണ് ഐ.സി.ടി.  പഠിതാക്കളുടെ ബഹുമുഖബുദ്ധി (Multiple Intelligence) സാധ്യതകൾക്കനുസരിച്ച് പഠനപ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന  ഐ.സി.ടി സംവിധാനങ്ങള്‍ ഇന്ന് വളരെയേറെ ലഭ്യമാണ്. സ്വയം പ്രവര്‍ത്തിച്ചു പഠിക്കുന്ന, അറിവ് നിര്‍മിക്കുന്ന  പഠിതാവ് എന്ന നിലയില്‍ ഇതിനുള്ള അവസരം എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പ് വരുത്തേണ്ടതാണ്. കമ്പ്യൂട്ടറും അനുബന്ധ സാങ്കേതികവിദ്യയും സ്വയം പഠനത്തിന് ഉപയോഗിക്കുമ്പോഴും   നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുമ്പോഴും അതിനുള്ള ശേഷി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണല്ലോ. 21-ാം  നൂറ്റാണ്ടിലെ  അടിസ്ഥാന പഠന നൈപുണികളിലൊന്നായി പരിഗണിക്കുന്ന ഐ.സി.ടി. ഇന്ന് ഒരു ജീവിതനൈപുണി എന്ന തരത്തിലേക്ക് മാറിയിരിക്കുന്നു.

    ബോധന പ്രക്രിയയില്‍ ഐ.സി.ടി ഏറ്റവും അനുയോജ്യമായി തന്നെ ഉപയോഗിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഐ.സി.ടി ശാക്തീകൃതപഠനം പാഠ്യപദ്ധതി ലക്ഷ്യം വെക്കുമ്പോള്‍ ഓരോ വിഷയത്തിലും ഇതിന്റെ സാധ്യത ഫലപ്രദമായി ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്. ഇതിനായി, ഐ.സി.ടി സങ്കേതങ്ങള്‍ ഉപയോഗിക്കാനാവശ്യമായ അടിസ്ഥാന ഐ.ടി നൈപുണികള്‍ ഓരോ അധ്യാപകനിലും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. 

    'പൊതുവിദ്യാലയ സംരക്ഷണയജ്ഞ'ത്തിന്റെ ഭാഗമായി അക്കാദമികവും ഭൗതികവുമായ സമഗ്രമായ പുതുക്കലുകളാണ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യാസൗകര്യങ്ങള്‍ ക്ലാസ്‍മുറികളിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. ഓരോ ക്ലാസിലേക്കും ആവശ്യമായ ഡിജിറ്റല്‍ വിഭവങ്ങള്‍ അധ്യാപകരുടെ പങ്കാളിത്തത്തോടെ  സ്വരൂപിക്കുന്ന 'സമഗ്ര വിഭവ പോര്‍ട്ടല്‍' സജ്ജമാക്കിവരുകയാണ്. ഇവ പ്രയോജനപ്പെടുത്തിയുള്ള  ക്ലാസ്റൂംപ്രവര്‍ത്തനം നാം ഉറപ്പ് വരുത്തേണ്ടതുണ്ട്. പോര്‍ട്ടലിലേക്ക് കൂടുതല്‍ വിഭവങ്ങള്‍ പ്രാദേശികമായി തന്നെ സ്വരുക്കൂട്ടേണ്ടതുമുണ്ട്. ഇത് ലക്ഷ്യമാക്കിയാണ് ഉള്ളടക്കനിര്‍മ്മാണം പ്രത്യേക സെഷനായി ഈ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, 2017 – 18 വര്‍ഷം മുതല്‍ മുഴുവന്‍  ക്ലാസ്‌മുറികളിലേക്കും ഹൈടെക് സൗകര്യങ്ങള്‍ വ്യാപിപ്പിക്കുകയാണ്. ഇത് ഉപയോഗിച്ചുള്ള  ക്ലാസ്‍തല പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്താന്‍  ഐ.സി.ടി. പ്രയോജനപ്പെടുത്തിയുള്ള സമഗ്രമായ അധ്യാപകപരിശീലനം ആവശ്യമായി വന്നിരിക്കുന്നു.

ഈ പരിശീലനപരിപാടിയുടെ ലക്ഷ്യങ്ങളില്‍ ചിലത് ചുവടെ നല്‍കിയിരിക്കുന്നു.   
ആധുനിക സാങ്കേതികവിദ്യകള്‍ കൂടി പഠന-ബോധന പ്രക്രിയയില്‍ ഉള്‍പ്പെടുത്തി ഏറ്റവും മികച്ച പഠന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് അധ്യാപകനെ പ്രാപ്തനാക്കുക.
ഇംഗ്ലീഷ് ഭാഷ ഐ.സി.ടി സഹായക പഠനത്തിന് യോജിച്ച പഠന സാമഗ്രികള്‍ കണ്ടെത്താനും തയാറാക്കാനും അധ്യാപകനെ പ്രാപ്തനാക്കുക.
ലഭ്യമായ ഡിജിറ്റല്‍  ഉള്ളടക്കത്തെ പാഠ്യപദ്ധതി സമീപനത്തിന് അനുഗുണമായ രീതിയില്‍ പരുവപ്പെടുത്താനുള്ള ശേഷി അധ്യാപകനില്‍ വളര്‍ത്തുക.
ഹൈസ്കൂള്‍ ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ  ഐ.സി.ടി സാധ്യതകളെ   ഫലപ്രദമായി ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്താനുള്ള കഴിവും ആത്മവിശ്വാസവും അധ്യാപകനില്‍ വളര്‍ത്തുക.
ഡിജിറ്റല്‍ ഉള്ളടക്കളും വിവരസാങ്കേതികവിദ്യാസൗകര്യങ്ങളും പ്രയോജനപ്പെടുത്തുക വഴി പഠനപ്രക്രിയ കൂടുതല്‍ രസകരവും ചലനാത്മകവുമാക്കാന്‍ അധ്യാപകനെ പ്രാപ്തനാക്കുക.

    മൂന്ന് ദിവസങ്ങളിലായുള്ള   ഈ പരിശീലന മൊഡ്യൂളില്‍ നിര്‍ദേശിച്ചിരിക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളിലൂടെയും എല്ലാ അധ്യാപകരും കടന്നു പോകണം, ഒപ്പം ഇതിന്റെ ക്ലാസ് റൂം സാധ്യതകള്‍ ഗൗരവമായി ചര്‍ച്ച ചെയ്ത്  കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയും വേണം.
                                           
                                       
 *  *  *  *  *  *  *  *  *  *  *  *  *  *  *

ഒന്നാം ദിവസം
9.30 രജിസ്ട്രേഷന്‍
10.00-10.30  കോഴ്സ് ബ്രീഫിങ്
പരിശീലനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ച് ആമുഖത്തില്‍ പരാമര്‍ശിച്ച വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിശീലകന്‍ വിശദീകരിക്കുന്നു
        ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക്       
ഉദ്ദേശ്യങ്ങള്‍:
പഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിന്
ഐ.സി.ടി.സാധ്യതകള്‍ ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്നതിന്റെ മേന്‍മകള്‍ തിരിച്ചറിയുന്നതിന്
Materials and Resources:
    റിസോഴ്സ് ഫോള്‍ഡറിലെ images1.jpg, images2.jpg
    ചിത്രങ്ങളുള്ള മാസികകള്‍/ പത്ര കട്ടിങ്ങുകള്‍ എന്നിവയുടെ ഹാര്‍ഡ് കോപ്പി

പരിശീലകന്‍ റിസോഴ്സ് ഫോള്‍ഡറിലെ images1.jpg, images2.jpgചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
താഴെ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു.
ഇത്തരം ചിത്രങ്ങളുടെ ക്ലാസ്റുൂം സാധ്യതകളെന്തെല്ലാമാണ്?
ആനുകാലികങ്ങള്‍/പാഠപുസ്തകങ്ങള്‍ എന്നിവയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുന്നതുകൊണ്ടുള്ള മേന്മകളെന്തെല്ലാം.?
ഇവ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുന്നതെങ്ങനെ?

അധ്യാപകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
....................................................................

ക്രോഡീകരണത്തില്‍ ചുവടെ നല്‍കിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.
പ്രവേശകപ്രവര്‍ത്തനങ്ങള്‍ക്കും പാഠഭാഗത്തിന്റെ ആശയഗ്രഹണം എളുപ്പമാക്കുന്നതിനും ആശയാവിഷ്കാരങ്ങള്‍ക്കും മറ്റും ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ സഹായകമാകുന്നു
ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നത് അവ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള അധ്വാനം ലഘൂകരിക്കുന്നു.
അച്ചടി മാധ്യമങ്ങളില്‍ നിന്നും ചിത്രങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ അവ സ്കാന്‍ ചെയ്യുകയോ ഫോട്ടോ എടുക്കുകയോ ചെയ്താല്‍ മതി.

    തുടര്‍ന്ന്, ഓരോ ഗ്രൂപ്പിനും മാസികകള്‍/ പത്ര കട്ടിംഗുകള്‍ വിതരണം ചെയ്യുന്നു, അവയിലെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്ത് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്നു.

എടുത്ത ഫോട്ടോകള്‍ USB Cable / Bluetooth ഉപയോഗിച്ച് കമ്പ്യൂട്ടറിലേക്ക് ശേഖരിക്കുന്നത് RP Demo ചെയ്യുന്നു.

Method1:  USB Cable ഉപയോഗിച്ച്
    USB Cable ഉപയോഗിച്ച് ഫോണ്‍ കണക്ട് ചെയ്ത് ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നത് അനുബന്ധം 3 ല്‍ നല്‍കിയമാതൃകയില്‍ ആര്‍. പി. ഡമോ ചെയ്യുന്നു
Method2 : Bluetooth വഴി (ഫോണിലും കമ്പ്യൂട്ടറിലും bluetooth സൗകര്യമുണ്ടായിരിക്കണം)
Bluetooth വഴി ഫോണ്‍ കണക്ട് ചെയ്ത് ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നത് അനുബന്ധം 2 ല്‍ നല്‍കിയമാതൃകയില്‍ ആര്‍. പി. ഡമോ ചെയ്യുന്നു
    പഠിതാക്കള്‍ അവര്‍ മൊബൈല്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നു.

 ആര്‍.പി. ചോദ്യം ഉന്നയിക്കുന്നു.
കമ്പ്യൂട്ടറിലെത്തിയ ചിത്രങ്ങള്‍ പിന്നീടും എളുപ്പത്തില്‍ കണ്ടെത്താന്‍ പാകത്തില്‍ എവിടെ സൂക്ഷിക്കാം?
ഫയല്‍ സൂക്ഷിക്കുന്നതിനുള്ള ഇടം നിശ്ചയിച്ച് (Desktop) അവിടെ ഫോള്‍ഡര്‍ നിര്‍മ്മിക്കുന്നതും അതിലേക്ക് നേരത്തെ ശേഖരിച്ച ചിത്രങ്ങള്‍ സേവ് ചെയ്യുന്നതും വിശദമാക്കുന്നു. പഠിതാക്കള്‍ പരിശീലിക്കുന്നു.

10.30 -11.30
പ്രവര്‍ത്തനം 1.1  പ്രൊഫൈല്‍ നിര്‍മ്മാണം (Profile  of Charles de Coster. )
ആമുഖം
   
 കത്തുകള്‍, നോട്ടിസുകള്‍, പത്രവാര്‍ത്തകള്‍, പ്രൊഫൈല്‍  മുതലായ  ഭാഷാവ്യവഹാരരൂപങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുമ്പോള്‍ ടീച്ചര്‍ വേര്‍ഷനായി  മാതൃക നോട്ടീസുകള്‍, കത്തുകള്‍, പത്രവാര്‍ത്തകള്‍, പ്രൊഫൈല്‍ എന്നിവ ക്ലാസ് മുറികളില്‍ അവതരിപ്പിക്കേണ്ടി വരാറില്ലെ ? ഇത്തരം സാഹചര്യങ്ങളില്‍ ഇവ ഡി‍ജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നത് എളുപ്പവും സൗകര്യ പ്രദവുമായിരിക്കും.
    പാഠഭാഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ രചയിതാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായി അദ്ദേഹത്തിന്റെ പ്രൊഫൈല്‍ മാതൃക പരിചയപ്പെടുത്താറുണ്ട്. കൂടുതല്‍ രചനകള്‍, ജീവിത വീക്ഷണം നേട്ടങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുത്തും. 
   
ഉദ്ദേശ്യങ്ങള്‍
ഭാഷാവ്യവഹാരരൂപങ്ങളുടെ ടീച്ചര്‍ വേര്‍ഷന്‍ തയാറാക്കാന്‍ ശേഷി നേടുന്നതിന്
രചയിതാവിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിന്
വേഗത്തിലും കൃത്യതയിലും ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനുള്ള ശേഷി കൈവരിക്കുന്നു
ഫയല്‍ നിശ്ചിത ഫോള്‍ഡറില്‍ സേവ് ചെയ്യുന്നതിനുള്ള ശേഷി നേടുന്നു.
Materials and Resources
Profile of Charles De Coster
8,9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പി.ഡി.എഫ്
റിസോഴ്സ് ഫോള്‍ഡറില്‍ നല്കിയിരിക്കുന്ന  പ്രൊഫൈല്‍ മാതൃക.(profile1.png)

    മാതൃകയായി നല്കിയിരിക്കുന്ന ചിത്രം (Profile1.png) RP പ്രദര്‍ശിപ്പിക്കുന്നു. ഇത്തരമൊരു  പ്രൊഫൈല്‍ മാതൃക ലഭിക്കുകയാണെങ്കില്‍ അത് പ്രസ്തുത പഠനപ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രയോജനപ്രദമായിരിക്കില്ലേ?
ഇത്തരമൊരു പ്രൊഫൈല്‍ മാതൃക കമ്പ്യൂട്ടറില്‍ തയാറാക്കിയാലോ? എന്ന് സൂചിപ്പിച്ചുകൊണ്ട് പരിശീലകന്‍ ലിബര്‍ഓഫീസ് റൈറ്റര്‍ തുറന്ന് തന്നിരിക്കുന്ന  മാതൃക ടൈപ്പ് ചെയ്യുന്നതിന് അവശ്യപ്പെടുന്നു.

ടൈപ്പ് ചെയ്യുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആര്‍പി ഓരോ ഘട്ടത്തിലും ഇടപെട്ട് പരിഹരിക്കേണ്ടതാണ്.
എസെന്‍ഷ്യല്‍ കീകള്‍ ( എന്റര്‍, ബാക്ക് സ്പേസ്, ഡിലീറ്റ്,  ടാബ് , ഷിഫ്റ്റ് കീ മുതലായവ) പ്രത്യേകം പരിചയപ്പെടുത്തുന്നത് ഉചിതമാവും.  
കീബോര്‍ഡ് ശാസ്ത്രീയമായി ഉപയോഗിക്കുന്ന രീതികള്‍ ആവശ്യമെങ്കില്‍ ചുരുങ്ങിയ സമയത്തില്‍ ഡെമോ ചെയ്യാവുന്നതാണ്. ഇതിനായി resources ഫോള്‍ഡറില്‍ നല്കിയിട്ടുള്ള ചിത്രം (keyboard.png) പ്രയോജനപ്പെടുത്തുക.
 F, J  കീകളിലുള്ള അടയാളപ്പെടുത്തലുകളും ഈ കീകളില്‍ ചൂണ്ടു വിരലുകളും സമീപ കീകളില്‍ മറ്റു വിരലുകളും ക്രമമായി വരുത്തേണ്ട കാര്യവും പ്രത്യേകം സൂചിപ്പിക്കുക.
ഫോര്‍മാറ്റിംഗ് ടൂള്‍ബാറിലുള്ള ടൂളുകള്‍ ഉപയോഗിച്ചും  ഫോര്‍മാറ്റ് - ക്യാരക്റ്റര്‍ മെനുവിലെ വിവിധ ടാബുകള്‍ വഴിയും ക്യാരക്റ്റര്‍ ഫോര്‍മാറ്റിംഗ് പരിചയപ്പെടുത്തേണ്ടതാണ്.
മാതൃകയിലുള്ള  രീതിയില്‍ പ്രൊഫൈല്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ നിശ്ചിത ഫോള്‍ഡറില്‍ അത് സേവ് ചെയ്തു എന്ന് ഉറപ്പുവരുത്തുക. ഇതിനായി പഠിതാക്കളുടെ പേരില്‍ ഫോള്‍ഡറും അതിനകത്ത്  വിവിധ വിഭാഗത്തിലുള്ള ഫയലുകള്‍ സേവ് ചെയ്യുന്നതിന് അനുയോജ്യമായ രീതിയില്‍ സബ്-ഫോള്‍ഡറുകളും നിര്‍മിക്കുവാന്‍  നിര്‍ദ്ദേശിക്കണം.

11.30 –1.00
പ്രവര്‍ത്തനം 1.2
Mother to Son – revisiting the poem
ആമുഖം
ഒരു പദ്യത്തിന്റെ ആദ്യ വായനയില്‍ ഉപരിതല അര്‍ത്ഥവും താളവുമാണ് ഗ്രഹിക്കുന്നത്. ആന്തരികമായി കവി നല്‍കിയിരിക്കുന്ന അര്‍ത്ഥം മനസിലാക്കാന്‍ രണ്ടാം വായന സഹായകമാകും. രണ്ടാം വായനയുടെ ഘട്ടത്തില്‍ ആന്തരിക അര്‍ത്ഥം മനസിലാക്കാന്‍ സഹായിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരത്തിലേക്ക് നയിക്കുന്ന ബഹു വികല്‍പ്പങ്ങളും ഏറെ സഹായകമാകും. ഒരു സോഫ്റ്റ്‌വേറില്‍ തന്നെ പാഠഭാഗം പ്രദര്‍ശിപ്പിച്ചതിനുശേഷം ആന്തരിക അര്‍ത്ഥത്തിലേക്ക് നയിക്കുന്ന ചോദ്യങ്ങല്‍ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ വിഭവം തയ്യാറാക്കാവുന്ന സങ്കേതമാണ് exe.

10ാം തരത്തിലെ  Mother to Son എന്ന പദ്യം കുട്ടിവായിക്കുകയും തുടര്‍ന്ന് പ്രദര്‍ശിപ്പിക്കുന്ന ബഹു ഉത്തരമാതൃകാ (multiple choice) ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു.
ഉദ്ദേശ്യങ്ങള്‍
പ്രദര്‍ശിപ്പിക്കപ്പെടുന്ന പാഠഭാഗം വായിച്ച് ആശയം ഗ്രഹിക്കുന്നതിന്
പദ്യഭാഗത്തിന്റെ ആന്തരിക അര്‍ത്ഥം (inner meaning) ഗ്രഹിക്കുന്നതിന്
exe software കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി നേടുന്നതിന്
Materials and Resources
10ാം തരം ഇംഗ്ലീഷ് പാഠ പുസ്തകം ഡിജിറ്റല്‍കോപ്പി
exe software ല്‍ ഉള്‍പ്പെടുത്തേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും
മാതൃകാ exe ഫയല്‍ ( റിസോഴ്‌സ് ഫോള്‍ഡറിലെ mother to son.elp എന്ന ഫയല്‍)
റിസോഴ്സ് ഫോള്‍ഡറില്‍ നല്കിയിരിക്കുന്ന  (mother to .png)

exe ഉപയോഗിച്ച് തയ്യാറാക്കിയ Mother to Son ( റിസോവ്സ് ഫോള്‍ഡറിലെ mother to son.elp എന്ന ഫയല്‍) എന്ന പദ്യഭാഗം RP പ്രദര്‍ശിപ്പികുകയും തിടര്‍ന്ന് പാഠ ഭാഗത്തിലെതന്നെ  revisiting the poem (page 41) എന്ന ഭാഗത്തെ വിലയിരുത്തല്‍ പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നു. ഡിജിറ്റല്‍ ക്ലാസ്മുറിയില്‍ ഇത്തരം പ്രവര്‍ത്തനത്തിന്റെ സാധ്യത ചര്‍ച്ചചെയ്യുകയും ചെയ്യുന്നു.
പാഠഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ ആവര്‍ത്തിക്കാന്‍ സാധിക്കുന്നു
പ്രവര്‍ത്തനങ്ങള്‍ അവര്‍ത്തിച്ച് പരിശീലിപ്പിക്കാന്‍ സാധിക്കുന്നു
പാഠഭാഗം കുട്ടികള്‍ വ്യക്തമായി ഗ്രഹിച്ചു എന്ന് അധ്യാപകന് ഉറപ്പ്‌വരുത്താന്‍ സാധിക്കുന്നു.
തുടര്‍ന്ന് exe software ഉപയോഗിച്ച് വിലയിരുത്തുന്നതിനുള്ള ഡിജിറ്റല്‍ വിഭവം തയ്യാറാക്കുന്നത് പരിശീലിക്കുന്നു.
 exe software  ല്‍ ബഹുഉത്തരമാതൃക തയ്യാറാക്കുന്നതിന് അനുബന്ധം 1 കാണുക
1.00 – 1.30ലഞ്ച് ബ്രേക്ക്
1.30 – 2.30
പ്രവര്‍ത്തനം 1.3
worksheet നിര്‍മ്മാണം
10ാം ക്ലാസിലെ The Scholarship Jacket എന്ന പാഠത്തിലെ activity 3  exe ഉപയോഗിച്ച് പഠിതാക്കള്‍ തയ്യാറാക്കുന്നു.
Materials and Resources
10ാം തരം ഇംഗ്ലീഷ് പാഠ പുസ്തകം ഡിജിറ്റല്‍കോപ്പി

2.30 -4.00
പ്രവര്‍ത്തനം 1.4
 Learning the Game – Life of Sachin- ഒരു നല്ല പ്രസന്റേഷന്‍ തയ്യാറാക്കുമ്പോള്‍
ആമുഖം

ക്ലാസ്റൂം അവതരണങ്ങള്‍ വ്യക്തവും ആകര്‍ഷണവും ആകേണ്ടതുണ്ട്. അതിനായി അധ്യാപകന്‍ വിവിധ സങ്കേതങ്ങള്‍ ഉപയോഗിക്കണം. ആധുനികകാലത്ത് കുട്ടികള്‍ക്ക്  ദൃശ്യവും ശ്രവ്യവുമായ അനുഭവം ഒന്നിച്ച് നല്‍കാന്‍  മള്‍ട്ടി മീഡിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഫലപ്രദമാകും. അത്തരം വിനിമയോപാധികള്‍ തയ്യാറാക്കുന്നതിനുള്ള ശേഷി അധ്യാപകന്‍ നേടേണ്ടതുണ്ട്. പ്രസന്റേഷന്‍ സോഫ്റ്റ്‌വേറുകള്‍ അത്തരത്തിലുള്ള പ്രധാന വിനിയോപാധിയാണ്.

മാതൃകയായി നല്കിയിരിക്കുന്ന പ്രസന്റേഷന്‍ (Life of Sachin.odp) RP പ്രദര്‍ശിപ്പിക്കുന്നു.
ഉദ്ദേശ്യങ്ങള്‍
Learning the Game എന്ന പാഠഭാഗം കൂടുതല്‍ വ്യക്തമായി വിനിമയം ചെയ്യപ്പെെടുന്നു.
എതെല്ലാം സാഹചര്യങ്ങളില്‍ പ്രസന്റേഷനുകള്‍ തയ്യാറാക്കാം എന്ന അവബോധം നേടുന്നു.
എന്താണ് ഒരു സ്റ്റോറിബോര്‍ഡ് എന്ന അവബോധം നേടുന്നു.
Materials and Resources
പ്രസന്റേഷന്‍ മാതൃക Life of Sachin.odp
സ്റ്റോറിബോര്‍ഡ് (story board.png)
    അനുയോജ്യമായ ടോപിക് തിരഞ്ഞെടുത്ത് മറ്റൊരു പ്രസന്റേഷന്‍ ഓരോരുത്തരും തയ്യാറാക്കേണ്ടതുണ്ട്.
    അതിനായി ഒരു ടോപിക് തെരെഞ്ഞെടുക്കുമ്പോള്‍:
ദൃശ്യ ശ്രാവ്യ സാധ്യതയുള്ള പാഠഭാഗങ്ങള്‍
നേരിട്ടുള്ള അനുഭവം ലഭ്യമാക്കാനാവത്തവ. ഉദാഹരണമായി, Presentation on life and works Of William Shakespeare,  Project Tiger
മറ്റു സങ്കീര്‍ണമായ ആശയങ്ങളുള്ളവ
.........................................................
    എന്നിവയായിരിക്കണം മുന്‍ഗണന നല്‍കേണ്ടത് എന്ന് ആര്‍പി വിശദീകരിക്കുന്നു. ഒരു ക്ലാസില്‍ അധ്യാപകന് പ്രായോഗികമായി ചെയ്യാവുന്ന പ്രവര്‍ത്തനത്തിന് പകരമായി ഐസിടി ശാക്തീകൃത പാഠ്യരീതികള്‍ അനുവര്‍ത്തിക്കേണ്ട കാര്യവുമില്ല.
    പഠിതാക്കളെ ആര്‍പി വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുന്നു.  പ്രസന്റേഷനുകള്‍ തയ്യാറാക്കുമ്പോഴുള്ള വിഷയാവതരണം എങ്ങനെയായിരിക്കണം എന്ന പ്ലാനിങ്ങ് നടത്തുന്നു. നേരത്തെ കണ്ട പ്രസന്റേഷനുകള്‍ പോലെ ഓരോ ഗ്രൂപ്പുകളും സ്വന്തമായി ഒരു പ്രസന്റേഷന്‍ തയ്യാറാക്കുന്നതിനുള്ള ടോപിക്, സ്റ്റോറിബോര്‍ഡ് എഴുതിതയ്യാറാക്കുന്നു. പ്രാരംഭം എന്ന നിലയില്‍ രണ്ടോ മൂന്നോ പേര്‍ അവരവരുടെ ടോപ്പിക്കും, അത് തിരഞ്ഞെടുത്തതിന്റെ കാരണവും, സ്വീകരിക്കാനുദ്ദേശിക്കുന്ന പ്ലാനും സ്റ്റോറിബോര്‍ഡും അവതരിപ്പിക്കുന്നു. (മറ്റുള്ളവര്‍ക്ക് മാതൃക കിട്ടുന്നതിന്) താഴെ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചയ്ക്കായി ഉപയോഗിക്കാം.
    ആവശ്യമായ റിസോഴ്സുകള്‍ എന്തെല്ലാം ?
ചിത്രങ്ങള്‍
ടെക്‌സ്റ്റ്
വിഡിയോ
വെബ് പേജുകള്‍
അനിമേഷനുകള്‍ തുടങ്ങിയവ
    ഓരോ സ്ലൈഡിലും എന്തെല്ലാം ചിത്രങ്ങള്‍ വേണം ? എന്ത് ടെക്‌സ്റ്റ് ചേര്‍ക്കണം ? തുടങ്ങിയവ പ്ലാന്‍ ചെയ്യുന്നു.

    സ്വന്തമായി ഒരു പ്രസന്റേഷന്‍ തയ്യാറാക്കുന്നതിനുള്ള ടോപ്പിക്, ആശയാവതരണത്തിന്റെ സ്റ്റോറിബോര്‍ഡ്, അതിനാവശ്യമായ റിസോഴ്സുകള്‍ എന്നിവ ലിസ്റ്റ് ചെയ്യുന്ന പ്രവര്‍ത്തനം കൊടുത്തിട്ടുണ്ട്.  രണ്ടോ മൂന്നോ പേരുടെ അവതരണത്തിനു ശേഷം ആര്‍ പി ക്രോഡീകരിക്കുന്നു. ഇങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ട റിസോഴ്സുകളുടെ ശേഖരണമാണ് തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനം എന്നും ഇതിനുള്ള സാങ്കേതിക വിദ്യയാണ് ഇനി പരിചയപ്പെടുന്നത് എന്നും വിശദീകരിക്കുന്നു.
4.00 – 4.30  പരിശീലനം വിലയിരുത്തല്‍


രണ്ടാം ദിവസം
9.30 – 10.00
ഡോക്യുമെന്റേഷന്‍ - ഒന്നാം ദിവസം പ്രവര്‍ത്തനത്തിന്റെ ഡോക്യുമെന്റേഷന്‍  അവതരിപ്പിക്കുന്നു.
10.00 – 11.30
പ്രവര്‍ത്തനം 2.1
  Learning the Game - ഇന്റര്‍നെറ്റ് റിസോഴ്സുകള്‍   
ആമുഖം
    ഏറ്റവും വലിയ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കാണല്ലോ ഇന്റര്‍നെറ്റ്. ഈ നെറ്റ്‌വര്‍ക്കിന്റെ സാധ്യതകളിലൊന്നാണ് വേള്‍ഡ് വൈഡ് വെബ് എന്ന വിവര ശേഖരം.  ഇവയില്‍ കോപ്പിറൈറ്റ് നിബന്ധനകളില്ലാത്ത റിസോഴ്സുകള്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. ഇതിന് അധ്യാപകരെ പ്രാപ്തരാക്കുകയാണ് ഈ മൊഡ്യൂളിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്ദേശ്യങ്ങള്‍
പാഠഭാഗകവുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ ശേഖരിക്കാനുള്ള ശേഷി കൈവരിക്കുന്നു.
ഇന്റര്‍നെറ്റില്‍ നിന്ന് ആവശ്യമായ വിഭവങ്ങള്‍ സേര്‍ച്ച് കണ്ടെത്തുന്നതിനുള്ള ശേഷി നേടുന്നു
വിവിധ ഡൗണ്‍ലോഡിങ്ങ് സങ്കേതങ്ങള്‍ പരിചയപ്പെടുന്നു.
ഈ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി പഠന -ബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിവിധ രൂപത്തിലുള്ള  ഡിജിറ്റല്‍ വിഭവങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ശേഷിനേടുന്നു.

Materials and Resources
ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എല്ലാ കമ്പ്യൂട്ടറിലും‌
    തയ്യാറാക്കിയ സ്റ്റോറിബോര്‍ഡ് അനുസരിച്ചുള്ള റിസോഴ്സുകള്‍ എല്ലാം തന്നെ ഇന്റര്‍നെറ്റില്‍നിന്ന് ലഭ്യമാകണമെന്നില്ല. പലരും ആവരുടെ ആവശ്യങ്ങള്‍ക്കായി ചേര്‍ത്ത റിസോഴ്സുകളാണ് ഇവയെല്ലാം. റിസോഴ്സുകള്‍ സ്വയം നിര്‍മ്മിക്കുന്നതും അഭികാമ്യമാണ്. മാതൃകയായി പ്രദര്‍ശ്ശിപ്പിക്കുന്ന പ്രസന്റേഷനുവേണ്ടിയുള്ള റിസോഴ്സുകള്‍ ശേഖരിക്കുന്നത് ആര്‍പി അവതരിപ്പിക്കുന്നു.
Learning the Game എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ടെക്‌സ്റ്റ്  സേവ് ചെയ്യാന്‍
    ക്രിക്കറ്റിനെക്കുറിച്ച് വിശദീകരിക്കുന്ന ടെക്‌സ്റ്റ് വെബ്പേജില്‍ നിന്നും കോപ്പി ചെയ്ത് വേഡ് പ്രോസസ്സറില്‍ പേസ്റ്റ്         ചെയ്ത് ആ ഫയല്‍ സേവ് ചെയ്യുന്ന വിധം RP പ്രദര്‍ശിപ്പിക്കുന്നു.
Learning the Game എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഇമേജ്, ടെക്സ്റ്റ് ,തുടങ്ങിയവ  തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യാന്‍
    രമേഷ് ടെന്‍ഡുല്‍ക്കര്‍, അജിത്ത് ടെന്‍ഡുല്‍ക്കര്‍, രമാകാന്ത് അചരേക്കര്‍ എന്നിവരുടെ    ചിത്രത്തിനോ ഡോക്യുമെന്റിനോ മുകളില്‍ വലതു മൗസ് ബട്ടന്‍ ക്ലിക്ക് ചെയ്ത്         ആവശ്യമായ സ്ഥലത്ത് സേവ് ചെയ്യുന്ന വിധം RP പ്രദര്‍ശിപ്പിക്കുന്നു.. (Save Image as...)
Learning the Game എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരു വെബ്പേജ് മൊത്തമായും സേവ് ചെയ്യാന്‍
വിക്കിപീഡിയയിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കുറിച്ചുള്ള പേജ് മൊത്തമായും സേവ് ചെയ്യുന്നത് RP പ്രദര്‍ശിപ്പിക്കുന്നു.
https://en.wikipedia.org/wiki/Sachin_Tendulkar
ഏതെങ്കിലും വാക്കിനോ ആശയത്തിനോ (ഉദാഹരണമായി പ്രസന്റേഷനില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു വാക്ക്) കൂടുതല്‍ റഫറന്‍സ് ആവശ്യമാണ് എന്നു വരുമ്പോള്‍,  ആ വിഷയം വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഒരു വെബ്പേജ് കണ്ടെത്തി, അത് മൊത്തമായും സേവ് ചെയ്ത് അതിലേക്ക് ഹൈപര്‍ലിങ്ക് നല്കുാറുണ്ട്. ഇതിനായി സേവ് ചെയ്യേണ്ട പേജില്‍ വലതു മൗസ് ബട്ടന്‍ ക്ലിക്ക് ചെയ്ത് Save Page as .... എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.
വിഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍
youtube ല്‍ നിന്ന് വീഡിയോകള്‍ ഡൗണ്ടലോഡ് ചെയ്യാന്‍ Application -->internet മെനുവിലെ YouTube DL GUI എന്ന സങ്കേതം ഉപയോഗിക്കാവുന്നതാണ്.  YouTube DL GUI ഉപയോഗിച്ച് വീഡിയോ ഡൗണ്ടലോ‍ഡ് ചെയ്യുന്ന വിധം ആര്‍പി പ്രദര്‍ശിപ്പിക്കുന്നു.

        youtube,dailymotion,ted (eg.www.ted.com) സൈറ്റുകളില്‍ ഉള്ള വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ youtube-dl എന്ന കമാന്റ് ലൈന്‍     സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം.     ഉദാഹരണമായി, സച്ചിന്‍ ടെണ്ടുല്‍ക്കറെ  കുറിച്ച്     www.youtube.com/watch?v=v6Rz4pgR9UQ എന്ന     URL ഉള്ള  യൂട്യൂബ്     വിഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍
     youtube-dl https://www.youtube.com/watch?v=v6Rz4pgR9UQ
    എന്ന കമാന്റുപയോഗിക്കാം.
അനിമേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
വൈദ്യുതി നിര്‍മ്മിക്കുന്നതിനുള്ള വിവിധ സങ്കേതങ്ങളെ കുറിച്ചുള്ള ഒരു ഫ്ലാഷ്  ഇന്ററാക്റ്റീവ് അനിമേഷന്‍ (swf) മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി കുട്ടികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്
         wget http://www.childrensuniversity.manchester.ac.uk/media/services/thechildrensuniversityofmanchester/flash/Nouns_Section_I_stamp.swf
    എന്ന കമാന്റ് ഉപയോഗിക്കാം.
പ്രവര്‍ത്തനം 2.2
11.30 to 12.00
വിഭവങ്ങളുടെ ലഭ്യതയും കോപ്പി റൈറ്റും, മാന്യമായ ഉപയോഗവും
ഉദ്ദേശ്യങ്ങള്‍
എല്ലാ റിസോഴ്സുകളും ഡൗണ്‍ലോഡ് ചെയ്ത് എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നവയല്ല     എന്ന ധാരണ നേടുന്നു.
ഇന്റര്‍നെറ്റില്‍ ലഭ്യമായ ചിത്രങ്ങളുടെ ഉപയോഗ പോളിസികള്‍ (കോപ്പിറൈറ്റ്, ക്രിയേറ്റീവ് കോമണ്‍സ്)
    ഇന്റര്‍നെറ്റിലുള്ള റിസോഴ്സുകളുടെ ഉപയോഗ നിബന്ധനകള്‍ ആര്‍പി വിശദീകരിക്കുന്നു. ചിത്രങ്ങള്‍ സേര്‍ച്ച് ചെയ്യുമ്പോഴുള്ള പെര്‍മിഷനുകള്‍ ഡെമോ ചെയ്യുന്നു. റിസോഴ്സുകള്‍ എഡിറ്റു ചെയ്യുക, പുതിയതായി നിര്‍മ്മിക്കുക, പങ്കുവെക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി പരാമര്‍ശിക്കുന്നു.

സമഗ്ര വിഭവപോര്‍ട്ടല്‍
    ഐ.ടി@സ്കൂള്‍ പ്രോജക്‌ട് SCERTയുടെ സഹായത്തോ‍ടെ തയാറാക്കുന്ന 'സമഗ്ര വിഭവപോര്‍ട്ടല്‍' പരിശീലകന്‍ പ്രദര്‍ശിപ്പിക്കുന്നു.
http://117.239.77.81/projects_html/samagra/index.php/auth/login/
ഇവയില്‍ ഓരോ ക്ലാസിലേക്കും ആവശ്യമായ  റിസോഴ്സുകള്‍ ലഭ്യമാണോ എന്ന് കണ്ടെത്താന്‍ പഠിതാക്കളോട് ആവശ്യപ്പെടുന്നു.
( ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കില്‍ ഇവിടെ ഓഫ്‌ലൈന്‍ ഉപയോഗിച്ച് പരിശീലകന്റെ ഡെമോ മാത്രം മതിയാകും.)
തുടര്‍ന്ന്  സമഗ്ര വിഭവ പോര്‍ട്ടലിന്റെ സൗകര്യങ്ങള്‍ പരിശീലകന്‍ പരിചയപ്പെടുത്തുന്നു.
വിവിധതരത്തിലുള്ള റിസോഴ്‍സുകള്‍ -
ഇ-ടെക്സ്റ്റ്ബുക്ക്
പബ്ലിക്ക് വ്യൂ
ടീച്ചേഴ്സ് ലോഗിന്‍
ടാഗ് ക്ലൗഡ് സംവിധാനം -  സെര്‍ച്ച്
എന്നിവ ഇവിടെ അവതരിപ്പിക്കാം.
അധ്യാപകരുടെ പങ്കാളിത്തത്തോടെയുള്ള വിഭവശേഖരണമാണ് പോര്‍ട്ടല്‍ ലക്ഷ്യം വെക്കുന്നതെന്നും ഓരോ സ്കൂളില്‍ നിന്നുമുള്ള വിഭവങ്ങള്‍ ഇതിലേക്ക് ഉള്‍പ്പെടുത്താനുള്ള സംവിധാനം നിലവില്‍ വരുന്നതാണ് എന്ന രീതിയില്‍ പരിശീലകന് ക്രോഡീകരിക്കാവുന്നതാണ്.

12.00 – 1.00
പ്രവര്‍ത്തനം 2.3
  Learning the Game – Life of Sachin-  പ്രസന്റേഷന്‍ തയ്യാറാക്കുമ്പോള്‍
തുടര്‍ച്ച

     Learning the Game എന്ന പാഠ ഭാഗം അവതരിപ്പിക്കാനായി RP പ്രദര്‍ശിപ്പിച്ച പ്രസന്റേഷന്‍ തയ്യാറാക്കിയതെങ്ങിനെ എന്ന്  വിശദീകരിക്കുന്നു.
ഉദ്ദേശ്യങ്ങള്‍
പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ആവതരിപ്പിക്കാന്‍ അനുയോജ്യമായ പ്രസന്റേഷന്‍ തയ്യാറാക്കുന്നതിനുള്ള ശേഷി നേടന്നു.
ലിബര്‍ ഓഫീസ് ഇംപ്രസ് ഉപയോഗിച്ച് പ്രസന്റേഷന്‍ തയ്യാറാക്കുന്നതിനുള്ള നൈപുണി നേടുന്നു,
ലിബര്‍ ഓഫീസ് ഇംപ്രസിലെ വിവിധ സങ്കേതങ്ങള്‍ പരിചയപ്പെടുന്നു.
Materials and Resources

 Learning the Game – Life of Sachin പ്രസന്റേഷന്‍
പ്രസന്റേഷനുവേണ്ടി ഇന്റര്‍നെെറ്റില്‍ നിന്നും ശേഖരിച്ചതും ക്രമീകരിച്ചതുമായ വിഭവങ്ങള്‍
ലിബര്‍ ഓഫീസ് ഇംപ്രസ് സോഫ്റ്റ്‌വേറിന്റെ പുതിയ ഫയല്‍ തുറന്ന്  പ്രസന്റേഷന്‍ തയ്യാറാക്കുന്ന വിധം RP വിശദീകരിക്കുന്നു.
slide
New slide
Layout
Text
Insert image

Format
Page
Background
Transition
Custom animation
1.30 – 2.30
പ്രവര്‍ത്തനം 2.4
image reading
ആമുഖം
ക്ലാസ്റൂം അവതരണങ്ങള്‍ വ്യക്തവും ആകര്‍ഷണവും ആകേണ്ടതുണ്ട്. അതിനായി അധ്യാപകന്‍ വിവിധ സങ്കേതങ്ങള്‍ ഉപയോഗിക്കണം. ഒരു കഥയിലേയോ ആശയത്തിന്റെയോ വിവിധ ഭാഗങ്ങള്‍ അല്ലങ്കില്‍ ഘട്ടങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിക്കാന്‍ സഹായിക്കുന്ന സങ്കേതമാണ്    image reading. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് image mapping തയ്യാറാക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വേര്‍ ആണ് LibreOffice Draw. Image mapping ല്‍ ഉള്‍പ്പെടുത്താവുന്ന ചിത്രങ്ങള്‍ വിവധ രീതിയില്‍ ശേഖരിക്കാം. ഇന്റര്‍നെറ്റില്‍ നിന്ന്  ഡൗണ്‍ലോഡ് ചെയ്യുകയോ പാഠ പുസ്തകത്തിന്റെ .pdf ല്‍ നിന്ന് സ്ക്രീന്‍ഷോട്ട് എടുത്ത് ഉപയോഗിക്കുകയോ ചെയ്യാം.സ്ക്രീന്‍ഷോട്ട് തയ്യാറാക്കുന് സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് Shutter.
– Nobility of Service – LibreOffice Draw – screenshot – shutter
ഉദ്ദേശ്യങ്ങള്‍
Nobility of Service  എന്ന പാഠഭാഗത്തിലെെ മഹാത്മാ ഗാന്ധിയുടെ സവിശേഷതകള്‍ ഗ്രഹിക്കുന്നതിന്.
Nobility of Service  എന്ന പാഠഭാഗത്തിലെെ മഹാത്മാ ഗാന്ധിയുടെ സവിശേഷതകള്‍ LibreOffice Draw ഉപയോഗിച്ച്  ആശയ ഭൂപടം രൂപപ്പെെടുത്തുന്നതിന്.
LibreOffice Draw  ഉപയോഗിച്ച് ആശയ ഭൂപടം, ഫ്ലോചാര്‍ട്ട് തുടങ്ങിയ പഠനവിഭവങ്ങല്‍ തയ്യാറാക്കുന്നതിനുള്ള ശേഷി നേടുന്നതിന്.
Shutter ഉപയോഗിച്ച് സ്ക്രിന്‍ഷോട്ടുകള്‍കള്‍ തയ്യാറാക്കുന്നതിനുള്ള ശേഷി നേടുന്നതിന്.
Materials and Resources
8,9 ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ കോപ്പി
model image reading (resource folder ലെ image reading.jpg)
Nobility of Service  എന്ന പാഠഭാഗത്തിലെെ മഹാത്മാ ഗാന്ധിയുടെ സവിശേഷതകള്‍ രേഖപ്പെടുത്തിയ ആശയ ഭൂപടം  പ്രദര്‍ശിപ്പിച്ചശേഷം RP ഇത്പോലുള്ള ഒരു പഠനവിഭവത്തിന്റെ പ്രസക്തി, സവിശേഷതകള്‍ എന്നവ ചര്‍ച്ചചെയ്യുന്നു. തുടര്‍ന്ന് സമാനമായ ആശയ ഭൂപടം തയ്യാറാക്കുന്നതിന് സഹായകരമായ   LibreOffice Draw, Shutter എന്നീ സോഫ്‌റ്റ്‌വേറുകള്‍  പരിചയപ്പെടുത്തുന്നു.
rectangle
ellipse
line
basic shapes
connector
insert image
properties ..etc

 തുടര്‍ന്ന് The Nightingale and the rose എന്ന കഥയിലെ lover boy യുടെ സ്വഭാവ സവിശേഷതകള്‍ രേഖപ്പെടുത്തുന്ന image map തയ്യാറാക്കാന്‍ RP ആവശ്യപ്പെടുന്നു.
3.30 – 4.30
പ്രവര്‍ത്തനം 2.5
Girls garden- poem recitation -വീഡിയോ എഡിറ്റിങ്ങ്
ആമുഖം
    ഐസിടി ശാക്തീകൃത പഠന വിഭവങ്ങളില്‍ വീഡിയോകള്‍ക്കു് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. വീഡിയോകള്‍ സ്വന്തമായി തയ്യാറാക്കുന്നതിനും ഇന്റര്‍ന‍െറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തോ മറ്റുള്ളവരില്‍ നിന്ന് ലഭിച്ചതോ ആയ ഒരു വീഡിയോ ക്ലിപ്പ് സ്വന്തം ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യുന്നതിനും ഉള്ള സാങ്കേതികമായ അറിവ് എല്ലാ അധ്യാപകരും നേടിയിരിക്കേണ്ടതുണ്ട്.
    വീഡിയോ ക്ലിപ്പുകള്‍ എഡിറ്റു ചെയ്യുന്നതിന് ഒട്ടേറെ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ്. കെഡിഎന്‍ലൈവ്, ഓപ്പന്‍ഷോട്ട് തുടങ്ങിയവ ഇവയില്‍ ചിലതാണ്. ഇതില്‍ ഓപ്പന്‍ഷോട്ട് ഉപയോഗിച്ചുള്ള ചില  പ്രവര്‍ത്തനങ്ങളാണ് നാം ഇവിടെ ചെയ്യുന്നത്.


ഉദ്ദേശ്യങ്ങള്‍
Girls garden എന്ന പാഠഭാഗം വിനിമയം ചെയ്യാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ വീഡിയോ റിസോഴ്സ് തയ്യാറാക്കാനുള്ള ശേഷി നേടല്‍.
 വീഡിയോ ക്ലിപ്പുകള്‍ ആവശ്യമായത്രയും ഭാഗം മുറിച്ചെടുക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള ശേഷ് നേടല്‍
ലഘുവായ വീഡിയോ ക്ലിപ്പുകള്‍ എഡിറ്റ് ചെയ്യാനുള്ള ശേഷി നേടല്‍
ലഭ്യമാകുന്ന വീഡിയോകള്‍ക്ക് സബ്ടൈററിലുകള്‍ ചേര്‍ക്കാനുള്ള ശേഷി നേടല്‍
Materials and Resources
 വിഡിയോ ക്ലിപ്പ് (resources ഫോള്‍ഡറിലെ Girl's Garden by Robert Frost.mp4) എന്ന വീഡിയോ
 വിഡിയോ ക്ലിപ്പ് (resources ഫോള്‍ഡറിലെ Robert Frost - Mini Biography.mp4) എന്ന വീഡിയോ

നല്‍കിയിരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് Girls garden എന്ന പാഠഭാഗം പഠിപ്പിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ വീഡിയോ റിസോഴ്സ്  openShot Video Editor  ഉപയോഗിച്ച്  തയ്യാറാക്കുന്ന രീതി RP വിശദീകരിക്കുന്നു. Robert Frost - Mini Biography.mp4 എന്ന ക്ലിപ്പിലെ ടൈറ്റില്‍ ഭാഗംവും അവസാനത്തെ 45 സെക്കന്റ്  മുറിച്ച് മാറ്റുകയും പാഠഭാഗത്തിന്റെയും രചയിതാവിന്റെയും പേരുകള്‍ സൂചിപ്പിക്കുന്ന പുതിയ ടൈറ്റില്‍ തയ്യാറാക്കി ചേര്‍ക്കുകയും വേണം. രണ്ട് വീഡിയോകള്‍ വേര്‍തിരിയുന്ന സ്ഥലത്ത് ട്രാന്‍സിഷന്‍ ചേര്‍ക്കണം
        ഫൈനല്‍ വീഡിയോ എക്സ്പോര്‍ട്ട് ചെയ്ത് തയ്യാറാക്കുക. ഫോര്‍മാറ്റ് ogg, mpg, mp4, flv തുടങ്ങിയവയാകാം.
Learning the Game- Know more about Sachin Tendulkar- listening interview  -- സബ്ടൈററിലുകള്‍ ചേര്‍ക്കാന്‍           
ആമുഖം
    പദ്യങ്ങളും മറ്റും ശരിയായ ഉച്ചാരണത്തിലും താളത്തിലും അവതരിപ്പിക്കുന്ന വീഡിയോകള്‍ ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് കേള്‍പ്പിക്കുന്നത് എല്ലാ ഭാഷ വിഷയങ്ങള്‍ക്കും ഉപയോഗിക്കാവുന്ന പഠന പ്രവര്‍ത്തനമാണ്. ഇത്തരം വിഡിയോകളില്‍ പ്രാദേശിക ഭാഷകളിലുള്ള  സബ്ടൈറ്റിലുകള്‍ തയ്യാറാക്കി ചേര്‍ക്കാം. സച്ചിന്‍ ടെന്റുല്‍ക്കറുടെ അഭിമുഖം പ്രദര്‍ശിപ്പിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമായി ആശയം ഗ്രഹിക്കാന്‍ വീഡിയോയില്‍ സബ്ടൈറ്റിലുകള്‍ ചേര്‍ക്കാം.


ഉദ്ദേശ്യങ്ങള്‍
പാഠഭാഗങ്ങളില്‍ പരാമര്‍ശിച്ചകാര്യങ്ങള്‍ രചയിതാവില്‍ നിന്ന് നേരിട്ട് കൂടുതല്‍ വ്യക്തമായി ഗ്രഹിക്കുന്നതിന്.
പാഠഭാഗങ്ങളുടെ വീഡിയോകള്‍ക്ക് സബ് ടൈറ്റിലുകള്‍ക്ക് സബ്ടൈറ്റിലുകള്‍ നല്കുകുന്നതിനുള്ള ശേഷി നേടുന്നു.
ഗ്നോം സബ്ടൈറ്റില്‍  ഉപയോഗിക്കാനുള്ള ശേഷി നേടുന്നു.
Meterials and Resources
സബ്ടൈററിലുകള്‍ ചേര്‍ക്കാനുള്ള മാതൃകാ വിഡിയോ


    9ാം ക്ലാസിലെ പാഠപുസ്തകത്തില്‍  ഉള്‍പ്പെടുത്തിയിട്ടുള്ള Learning the Game എന്ന പാഠത്തിലെ ആശയങ്ങള്‍ സച്ചിന്‍ ടെന്റുല്‍ക്കറില്‍ നിന്ന് നേരിട്ട് കേള്‍ക്കാനുള്ള  വീഡിയോ റിസോഴ്സില്‍ നല്‍കിയിട്ടുണ്ട്. ഗ്നോം സബ്-ടൈറ്റില്‍ എഡിറ്റര്‍ ഉപയോഗിച്ച് വീഡിയോകള്‍ക്ക് സബ്ടൈറ്റിലുകള്‍ കൊടുക്കുക. ഗ്നോം സബ് ടൈറ്റില്‍സ്   സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ച് വീഡിയോയില്‍ സബ്ടൈറ്റില്‍ ചേര്‍ക്കുന്ന രീതി ആര്‍.പി ഡെമോ ചെയ്യുന്നു. തുടര്‍ന്ന് പഠിതാക്കള്‍ പരിശീലിക്കുന്നു.
ഗ്നോം സബ്-ടൈറ്റില്‍ ഉപയെഗിച്ച് വീഡിയോകള്‍ക്ക് സബ്ടൈററിലുകള്‍ നല്‍കുന്ന ക്രമം അറിയാന്‍  അനുബന്ധം 2 കാണുക

മൂന്നാം ദിവസം
പ്രവര്‍ത്തനം 3.1
10.00 – 11.30
Vanka – collage (say no to child labour) നിര്‍മ്മാണം
ആമുഖം
പാഠ്യപ്രവര്‍ത്തനത്തിന്റെ അന്ത്യത്തില്‍ പഠിതാവ് നേടിയെടുത്ത തിരിച്ചറിവുകള്‍ ആവിഷ്കരിക്കാനുതകുന്ന സങ്കേതമാണ് കൊളാഷ്. അവ തയ്യാറാക്കി അവതരിപ്പിക്കുന്നത് പാഠഭാഗം കൂടുതല്‍ ഫലപ്രദമായി കുട്ടികളില്‍ എത്തിക്കാന്‍ സഹായകമാണ്. പത്താം ക്ലാസിലെ Vanka എന്ന പാഠഭാഗത്തെ ആസ്പദമാക്കി  say no to child labour എന്ന സന്ദേശം നല്‍കുന്ന collage നിര്‍മ്മിക്കുന്നതിന്നു.

ഉദ്ദേശ്യങ്ങള്‍
പാഠാനുബന്ധ കൊളാഷുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷി നേടുന്നു
ജിംബ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള നൈപുണി നേടുന്നു
ഗ്രാഫിക്ക് എഡിറ്റര്‍ സോഫ്‌റ്റ്‌വേറിലെ വിവിധ സങ്കേതങ്ങള്‍ ഉപയോഗിക്കാനുള്ള നൈപുണിനേടുന്നു.

Meterials and Resources
ബാല വേലയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ചിത്രങ്ങള്‍

‌പത്താം ക്ലാസിലെ Vanka എന്ന പാഠഭാഗത്തെ ആസ്പദമാക്കി  say no to child labour എന്ന സന്ദേശം നല്‍കുന്ന collage നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം ജിംബ് സോഫ്റ്റ് ‌വേര്‍ ഉപയോഗിച്ച് അര്‍.പി വിശദീകരിക്കുന്നു.
open
layer
open image file
insert image
crop
smudge
text
move
background

പ്രവര്‍ത്തനം 3.2
11.30 – 1.00

Girls garden- poem recitation -ഓഡിയോ റിക്കോര്‍ഡിങ്ങ്
ആമുഖം
ഭാഷാ പഠനത്തില്‍ ഉച്ചാരണം ആലാപനം എന്നിവക്ക് വലിയ പ്രാധാന്യമുണ്ട്. അതിനായി കൃത്യമായ ഉച്ചാരണവും ആലാപനവും ക്ലാസ്റൂമില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്തും എഡിറ്റ് ചെയ്തും അവതരിപ്പിക്കുന്നത് മികവ് വര്‍ദ്ധിപ്പിക്കും.
ഉദ്ദേശ്യങ്ങള്‍
ഒരു കവിത /പാഠഭാഗം/നറേഷന്‍ സ്വന്തം ശബ്ദത്തില്‍ റിക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്നു.
റിക്കോര്‍ഡ് ചെയ്ത ക്ലിപ് എഡിറ്റ് ചെയ്ത് ഭംഗിയാക്കാന്‍ സാധിക്കുന്നു.
Materials and Resources
മൈക്രോഫോണ്‍
ഒഡാസിറ്റി സോഫ്റ്റ്‌വെയര്‍
     (Girls garden എന്ന പദ്യഭാഗം ആലപിച്ച് Audacity സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച്  റെക്കോര്‍ഡ് ചെയ്യുക തിടര്‍ന്ന് ആവശ്യമായ എഡിറ്റിങ്ങ് നടത്തുക.
    ഇതിനായി മൊബൈല്‍ ഫോണ്‍ ഹെഡ്സെറ്റ്, മൈക്രോഫോണ്‍ തുടങ്ങിയവ ഉപയോഗിക്കാം.
    ഓരോരുത്തരും തയ്യാറാക്കിയ ഓഡിയോ ക്ലിപ്പുകള്‍
ആംപ്ലിഫിക്കേഷന്‍,
നോയ്സ് റിമൂവല്‍,
ഫേഡ് ഇന്‍, ഫേഡ് ഔട്ട് തുടങ്ങിയ എഫക്റ്റുകള്‍
    ചേര്‍ത്ത് സേവ് ചെയ്യുന്നു. പ്രവര്‍ത്തനം ആര്‍പി ഡെമോ ചെയ്യണം. എതെങ്കിലും അധ്യാപിക പാടുന്നതോ കവിത  ചൊല്ലുന്നതോ റിക്കോര്‍ഡ് ചെയ്താല്‍ മതിയാകും.
    ഓഡിയോ ഫയലുകള്‍ തയ്യാറായി കഴിഞ്ഞാല്‍ എക്സ്പോര്‍ട്ട് ചെയ്യാം. ഇതിനായി ogg, mp3, wav തുടങ്ങിയ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കാം. (ആര്‍പി ഡെമോചെയ്യണം)
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആലാപനം റെക്കോര്‍ഡ്ചെയ്ത് usb cable വഴി കമ്പ്യൂട്ടറിലേക്ക് മാറ്റുന്ന രീതിയും ഉപയോഗിക്കാവുന്നതാണ്. അത്തരം ഫയലുകള്‍ Audacity ല്‍ തുറന്ന് ആവശ്യമായ എഡിറ്റിങ്ങ് നടത്താം.
ഇങ്ങനെ തയ്യാറാക്കുന്ന ഫയല്‍ റിസോഴ്സ്ഫോള്‍ഡറില്‍ നല്‍കിയിരിക്കുന്ന girls_garden_without_sound.mp4 എന്ന വീഡിയോയുമായി ചേര്‍ത്ത് നേരത്തെ പരിശീലിച്ച OpenShot Video Editor ഉപയോഗിച്ച് പുതിയ വീഡിയോ നിര്‍മ്മിക്കുന്നത് അധിക പ്രവര്‍ത്തനമായി നല്‍കാവുന്നതാണ്.

പ്രവര്‍ത്തനം 3.3
1.30 – 3.30
 Choriography-The Ballad of Father Gilligan (Poem) നിര്‍മാണം
    എല്ലാവരും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഒരു Choriography വീഡിയോ തയ്യാറാക്കണം. ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനങ്ങളും റിക്കോര്‍ഡിങ്ങും  പ്ലാന്‍ ചെയ്യുന്നു.  തുടര്‍ന്ന് 30 മിനുട്ടു നേരം കൊണ്ട് Choriography തയ്യാറാക്കുകയും വിഡിയോ റിക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു.

ഈ വീഡിയോ ക്ലിപ്പ്:
ആവശ്യമായ എഡിറ്റിങ്ങ്
ശബ്ദം ചേര്‍ത്ത് മെച്ചപ്പെടുത്തല്‍
ടൈറ്റില്‍ ടെക്‌സ്റ്റ്, സ്റ്റില്‍ ഇമേജുകള്‍ എന്നിവ ചേര്‍ക്കല്‍
ഫേഡ് ഇന്‍, ഫേഡ് ഔട്ട് തുടങ്ങിയ ഇഫക്റ്റുകള്‍ ചേര്‍ത്ത് മെച്ചപ്പെടുത്തല്‍
    ഇത്രയും പ്രവര്‍ത്തനങ്ങള്‍ ആര്‍പി ഘട്ടംഘട്ടമായി ഡെമോ ചെയ്യുന്നു. തുടര്‍ന്ന് ഫയല്‍ എക്സ്പോര്‍ട്ട് ചെയ്ത് തയ്യാറാക്കുന്നു.
പ്രവര്‍ത്തനം 3.4
3.30 – 4.00
 Choriography-The Ballad of Father Gilligan (Poem) അവതരണം
 പഠിതാക്കള്‍ തയ്യാറാക്കിയ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.
പ്രവര്‍ത്തനം 3.5
ബ്ലോഗ്  വെെബ്സൈറ്റികള്‍ മറ്റ് സാമൂഹ്യമാധ്യമങ്ങല്‍ പരിചയപ്പെടല്‍

ആമുഖം
ഭാഷാ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ സര്‍ഗ്ഗ സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്തുന്നതിനുമുള്ള അനന്ത സാധ്യതകളാണ് ബ്ലോഗുകള്‍ വെെബ്സൈറ്റികള്‍ മറ്റ് സാമൂഹ്യമാധ്യമങ്ങല്‍  നമുക്ക് തുറന്നു തരുന്നത്. ആര്‍ പി വിവിധ അക്കാദമിക ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു. പഠിതാക്കള്‍ വിവിധ ബ്ലോഗുകള്‍ സന്ദര്‍ശിച്ച് അതിന്റ ഘടന, ഉള്ളടക്കം, പൊതുരീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിചയപ്പെടുന്നു. 
സൗജന്യമായി ബ്ലോഗുകള്‍ തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന നിരവധി വെബ് സൈറ്റുകള്‍ നിലവിലുണ്ട്. www.blogger.com, www.wordpress.com തുടങ്ങിയ അവയില്‍ പ്രധാനം.

മൊബൈല്‍ ഫോണില്‍ Screen cast Viewer അപ്ലിക്കേഷന്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ലഭ്യമായ വീഡിയോകളും മറ്റ് ഫയലുകളും കമ്പ്യൂട്ടറിലും അതുവഴി പ്രൊജക്റ്ററിലും ദൃശ്യമാക്കുന്ന രീതിയും പ്രദര്‍ശിപ്പിക്കാവുന്നതാണ്.

ഉദ്ദേശ്യങ്ങള്‍
വിവധ അക്കാദമിക ബ്ലോഗുകള്‍ പരിചയപ്പെടല്‍
പഠന ബോധന പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ / ശേഖരിച്ച വിവധ ഐസിടി റിസോഴ്സകള്‍ പങ്കുവെക്കുന്നതിനുള്ള ശേഷി കൈവരിക്കല്‍
സ്വയം പ്രസിദ്ധീകരണ ഉപാധികള്‍ പരിചയപ്പെടല്‍
സമഗ്ര കണ്ടന്റ് പോര്‍ട്ടലില്‍ നിന്ന് വിഭവങ്ങള്‍ ശേഖരിക്കുന്നത് പരിചയപ്പെടല്‍


പ്രചാരത്തിലുള്ള വിവിധ ബ്ലോഗുകള്‍ ആര്‍.പി പ്രദര്‍ശിപ്പിക്കുകയും ബ്ലോഗ് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നു.


അനുബന്ധം 1
exe
APPLICATION --> ACCESSORIES --> EXE-->
RENAME--> POEM
NON-INTERACTIVE ACTIVITY -->ACTIVITY-->TYPE THE POEM MOTHER TO SON
INSERT -->PICTURE
DONE
ADD PAGE
RENAME -->LET US REVISIT POEM
INTERACTIVE ACTIVITIES --> MULTI-CHOICE -->
ADD QUESTIONS
ADD OPTIONS
CHOOSE THE CORRECT ANSWER
DONE
FILE -->EXPORT-->WEBSITE-->SELF CONTAINED FOLDER

OPEN INDEX.HTML





അനുബന്ധം 2




അനുബന്ധം 3
USB Cable ഉപയോഗിച്ച് ഫോണ്‍ കണക്ട് ചെയ്യുമ്പോള്‍ ആന്‍ഡ്രോയിഡ് 4.4 വരെ യുള്ള പതിപ്പുകളില്‍ ഫോണ്‍ഫയല്‍ സിസ്റ്റം ഓട്ടോമാറ്റിക് ആയി കമ്പ്യൂട്ടറില്‍ മൗണ്ട് ചെയ്ത് വരും. അതിന് മുകളിലുള്ള പതിപ്പുകളില്‍ ഫോണ്‍ കണക്ടുചെയ്യുമ്പോള്‍ ഫോണില്‍ തെളിയുന്ന Tap to connect... എന്ന message ല്‍ tap ചെയ്ത് connected as media device(MTP) എന്ന option ഉപയോഗിക്കേണ്ടതാണ്. Steps വിശദമായി
1. Unlock your Android device.
2. Connect the device to your computer with a USB cable
3. On your device, tap the "tap to connect..." notification.
4. Select option Connect as media device
5. A file browser window will open on your computer. Brows  files.
6. Drag the files to desktop
7. When you're done, eject your device from computer
8. Unplug the USB cable.

Image


Parting Day

Adieu.....................